earth

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പരിഭ്രാന്തിയിലാക്കി വീണ്ടും ഭൂചലനം. ഇന്നലെ രാത്രി 7.57നാണ് റിക്‌ടർ സ്‌കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആളുകൾ ഭയന്ന് കെട്ടിടങ്ങളിൽ നിന്ന് പുറത്തിറങ്ങി. ആളപായവും നാശനഷ്‌ടവുമില്ല. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും ഭൂമിക്കടിയിൽ 10 കിലോമീറ്റർ ഉള്ളിലാണ് രൂപപ്പെട്ടതെന്നും നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. കഴിഞ്ഞ ദിവസം നേപ്പാളിൽ ആറുപേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തിന്റെ തുടർ ചലനങ്ങൾ ഡൽഹി അടക്കം ഉത്തരേന്ത്യയിലാകെ അനുഭവപ്പെട്ടിരുന്നു.