s

ന്യൂഡൽഹി: ഒ.ബി​.സി​ മോർച്ച സംസ്ഥാന ഭാരവാഹി​യായി​രുന്ന ആലപ്പുഴ സ്വദേശി​ അഡ്വ. രൺ​ജീത്ത് ശ്രീനിവാസൻ വധക്കേസിന്റെ വിചാരണ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ 15 എസ്.ഡി.പി.ഐ പ്രവർത്തകർ സുപ്രീംകോടതിയെ സമീപിച്ചു.

സഹപ്രവർത്തകന്റെ ഘാതകർക്കു വേണ്ടി​ ഹാജരാകില്ലെന്ന് ആലപ്പുഴ ബാറിലെ അഭിഭാഷകർ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി ഇടപെട്ട് വിചാരണ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റി. എന്നാൽ മാവേലിക്കരയും ആലപ്പുഴയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചത്.