
ന്യൂഡൽഹി: കേരളത്തിലെ എൻജിനിയറിംഗ് പ്രവേശനത്തിനുള്ള സമയപരിധി നവംബർ 30 വരെ നീട്ടി സുപ്രീംകോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണിത്. 273 ബി ടെക് സീറ്റുകളും 751 എം ടെക് സീറ്റുകളും ഒഴിഞ്ഞ് കിടക്കുകയാണെന്ന് സംസ്ഥാനം സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു.