rahul-and-modi

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ താരപ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്ര മോദി 19 മുതൽ മൂന്ന് ദിവസങ്ങളിലായി എട്ട് റാലികളെ അഭിസംബോധന ചെയ്യും. തെക്കൻ ഗുജറാത്തിലെ വൽസാഡിലാണ് ആദ്യറാലി. അടുത്ത ദിവസം സോമനാഥ് ക്ഷേത്രം സന്ദർശിക്കുന്ന മോദി വെരാവൽ, ധോരാജി, അമ്രേലി, ബോട്ടാഡ് എന്നിവിടങ്ങളിൽ നാല് റാലികളിൽ പങ്കെടുക്കും. തിങ്കളാഴ്ച, അദ്ദേഹം സുരേന്ദ്ര നഗർ, ജംബുസാർ, നവസാരി എന്നിവിടങ്ങളിലായി മൂന്ന് റാലികളെ അഭിസംബോധന ചെയ്യും. 2017ലെ തിരഞ്ഞെടുപ്പിൽ മോദി 34 റാലികളിൽ പങ്കെടുത്തിരുന്നു.

 വിമതരെ മയക്കാൻ ബി.ജെ.പി

സീറ്റു നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഇടഞ്ഞ വിമതരെ അനുനയിപ്പിക്കാൻ ബി.ജെ.പി നേതൃത്വത്തിന്റെ നീക്കം. അതൃപ്തിയുള്ള നേതാക്കളുമായി നേരിട്ട് ചർച്ച നടത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പദ്ധതി. സംസ്ഥാന ആഭ്യന്തര മന്ത്രി ഹർഷ് സംഘ്‌വിയുടെ നേതൃത്വത്തിലുള്ള അനുനയ നീക്കങ്ങൾ ഫലം കാണാത്തതിനെത്തുടർന്നാണ് ഷാ ഇടപെടുന്നത്.

വിമത വിഷയം ചർച്ച ചെയ്യാൻ ഗാന്ധിനഗറിൽ ഷാ സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പാട്ടീലിനൊപ്പം ഉന്നതതല യോഗം വിളിച്ചിരുന്നു. വിമതർ ബി.ജെ.പി കുടുംബവുമായി അടുത്ത് പ്രവർത്തിക്കുന്നവരാണെന്നും അവരെ സ്‌നേഹത്തോടെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കണമെന്നുമാണ് ഷായുടെ നിലപാട്. ഹിമാചൽ പ്രദേശിലും ബി.ജെ.പിക്ക് ആഭ്യന്തര കലഹം നേരിട്ടിരുന്നു. 68 സീറ്റുകളിൽ 21 എണ്ണത്തിലും വിമതർ മത്സരിച്ചു. ഗുജറാത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം വിമതസ്വരം ഉയരുന്നുണ്ടെന്നാണ് സൂചന. പരിഹരിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. കോൺഗ്രസിനൊപ്പം ആംആദ്‌മി പാർട്ടിയുമുള്ള തിരഞ്ഞെടുപ്പിൽ ഒരു പരീക്ഷണം വേണ്ടെന്നാണ് മുതിർന്ന നേതാക്കളുടെ മുന്നറിയിപ്പ്.

 കോ​ൺ​ഗ്ര​സി​ന് 40​ ​താ​ര​ ​പ്ര​ചാ​ര​കർ

അ​ടു​ത്ത​മാ​സം​ ​ന​ട​ക്കു​ന്ന​ ​ഗു​ജ​റാ​ത്ത് ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​ന് ​അ​ദ്ധ്യ​ക്ഷ​ൻ​ ​മ​ല്ലി​കാ​ർ​ജ്ജു​ന​ ​ഖാ​ർ​ഗെ,​ ​പാ​ർ​ല​മെ​ന്റ​റി​ ​പാ​ർ​ട്ടി​ ​നേ​താ​വ് ​സോ​ണി​യാ​ ​ഗാ​ന്ധി,​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​എം​പി​ ​അ​ട​ക്കം​ 40​ ​നേ​താ​ക്ക​ളു​ടെ​ ​പ​ട്ടി​ക​ ​കോ​ൺ​ഗ്ര​സ് ​പു​റ​ത്തു​ ​വി​ട്ടു.
രാ​ജ​സ്ഥാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​അ​ശോ​ക് ​ഗെ​ലോ​ട്ട്,​ ​ഛ​ത്തീ​സ്ഗ​ഡ് ​മു​ഖ്യ​മ​ന്ത്രി​ ​ഭൂ​പേ​ഷ് ​ബ​ഗേ​ൽ,​ ​എ.​ഐ.​സി.​സി​ ​നേ​താ​വ് ​പ്രി​യ​ങ്കാ​ ​ഗാ​ന്ധി,​ ​സ്‌​ക്രീ​നിം​ഗ് ​ക​മ്മി​റ്റി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല,​ ​പ്ര​മു​ഖ​ ​നേ​താ​ക്ക​ളാ​യ​ ​ദി​ഗ്‌​വി​ജ​യ് ​സിം​ഗ്,​ ​ക​മ​ൽ​നാ​ഥ്,​ ​ഭൂ​പീ​ന്ദ​ർ​ ​സിം​ഗ് ​ഹൂ​ഡ,​ ​അ​ശോ​ക് ​ച​വാ​ൻ,​ ​താ​രി​ഖ് ​അ​ൻ​വ​ർ,​ ​സ​ച്ചി​ൻ​ ​പൈ​ല​റ്റ്,​ ​ക​ന​യ്യ​ ​കു​മാ​ർ,​ ​ജി​ഗ്‌​നേ​ഷ് ​മേ​വാ​നി​ ​തു​ട​ങ്ങി​യ​വ​രും​ ​പ​ട്ടി​ക​യി​ലു​ണ്ട്.