
ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി വാഗ്ദാനം ചെയ്ത് 3.25 കോടി തട്ടിയെടുത്തെന്ന പാലാ എം.എൽ.എ മാണി.സി കാപ്പനെതിരായ കേസ് നാല് മാസത്തിനുള്ളിൽ തീർപ്പാക്കണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് അജയ് രസ്തോഗി, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് കേരള ഹൈക്കോടതിക്ക് നിർദ്ദേശം നൽകി.
മുംബയ് മലയാളിയും വ്യവസായിയുമായ ദിനേശ് മേനോനാണ് പരാതിക്കാരൻ. കേസ് നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി മാണി. സി കാപ്പൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നു. ഇത് നീക്കണമെന്നാവശ്യപ്പെട്ടാണ് ദിനേശ് മേനോൻ സുപ്രീംകോടതിയെ സമീപിച്ചത്.