
ന്യൂഡൽഹി: പ്രശസ്ത ബിസിനസ് സംരംഭകനും രാഷ്ട്രീയ നിരീക്ഷകനുമായ പി.കെ.ഡി നമ്പ്യാർ രചിച്ച 'യു ടൂ ക്യാൻ ബി എ ബ്രാൻഡ്' എന്ന പുസ്തകം ഇന്ന് വൈകിട്ട് 3.30ന് ഡൽഹി ഒബ്‌റോയ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ശശി തരൂർ എം. പി പ്രകാശനം ചെയ്യും. ബി.ജെ.പി നേതാവും ഐ.സി.സി.ആർ അദ്ധ്യക്ഷനുമായ വിനയ് സഹസ്ര ബുദ്ധെ മുഖ്യാതിഥിയായിരിക്കും. ഇൻഡസ് സ്ക്രോൾസ് പ്രസ് ആണ് പ്രസാധകർ.