ips

ന്യൂഡൽഹി: കേരളത്തിലെ 22 പൊലീസ് ഉദ്യോഗസ്ഥർക്ക് ഐ.പി.എസ് അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഒക്‌ടോബർ 17ന് ചേർന്ന സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഈ മാസം 11ന് യു.പി.എസ്.സി നിയമനങ്ങൾക്ക് അംഗീകാരം നൽകിയിരുന്നു. 2019, 2020ലെ പട്ടികയിൽ നിന്നാണ് ഒഴിവുള്ള തസ്‌തികകളിലേയ്ക്ക് നിയമനം നടത്തുന്നത്. സംസ്ഥാനത്തു നിന്ന് 22പേർക്ക് ഐ.പി.എസ് ലഭിക്കുമെന്ന വാർത്ത ജൂൺ 30ന് കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു.

ഐ.പി.എസ് ലഭിച്ച മറ്റ് ഉദ്യോഗസ്ഥർ

ഗോപകുമാർ.കെ.എസ്, ബിജോയ്.പി, സുനീഷ് കുമാർ.ആർ, പ്രശാന്തൻ കാണി.ബി.കെ, സാബു മാത്യു, കെ.എം.സുദർശൻ, കെ.എസ്.ഷാജി സുഗുണൻ, വിജയൻ.കെ.വി എന്നിവർക്ക് 2019ലെ പട്ടികയിൽ നിന്നും അജിത്.വി, അബ്‌ദുൾ റഷീദ്.എൻ, അജി.വി.എസ്, ജയശങ്കർ.ആർ, സന്ദീപ്.വി.എം, സുനിൽ കുമാർ.വി, അജി.കെ.കെ, രാജു.എ.എസ്, ജോൺകുട്ടി.കെ.എൽ, രാജേഷ്.എൻ, റെജി ജേക്കബ്, കെ.ഇ.ബൈജു, ആർ.മഹേഷ് എന്നിവർക്ക് 2020ലെ പട്ടികയിൽ നിന്നുമാണ് സ്ഥാനക്കയറ്റം ലഭിച്ചത്.