sabarimala

ന്യൂഡൽഹി: ശബരിമലയിൽ 2006 ജൂണിൽ നടന്ന ദേവപ്രശ്നം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ പി.കേരളവർമ്മ രാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി ഇന്നത്തേക്ക് മാറ്റി. ഇന്നലെയാണ് പരിഗണിക്കാനിരുന്നത്. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഹർജി പരിഗണിക്കുന്നത്.

കേസിൽ കക്ഷി ചേരാൻ രാജകുടുംബാംഗങ്ങളായ രാജരാജ വർമ്മ ഉൾപ്പെടെ 12പേർ നൽകിയ അപേക്ഷ കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. തിരുവാഭരണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസും ഇന്ന് പരിഗണിക്കും.