sathyendar

ന്യൂഡൽഹി: ആംആദ്മി നേതാവും ഡൽഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദർ ജയിന് ഡൽഹിയിലെ പ്രത്യേക കോടതി ജഡ്ജി വികാസ് ദുൽ ജാമ്യം നിഷേധിച്ചു. സത്യേന്ദർ ജയിനിന് തെളിവുകൾ നശിപ്പിക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടി എൻഫോഴ്സമെന്റ് ഡയറക്ട്രേറ്റ് ജാമ്യാപേക്ഷയെ എതിർത്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാഗമായി ഈ വർഷം ഏപ്രിൽ അഞ്ചിന് 4.81 കോടി രൂപയുടെ സ്വത്തുകൾ കണ്ട് കെട്ടിയിരുന്നു.