gyanvapi22

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിൽ കണ്ടെത്തിയെന്ന് പറയപ്പെടുന്ന ശിവലിംഗത്തിൽ പൂജ നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജി വാരാണസി ജില്ല കോടതി ഫയലിൽ സ്വീകരിച്ചു. ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും തള്ളണമെന്നും ആവശ്യപ്പെട്ട് മസ്ജിദ് പരിപാലന സമിതിയായ അഞ്ജുമാൻ മസ്ജിദ് കമ്മിറ്റി നൽകിയ അപേക്ഷ കോടതി തള്ളി. ഹർജിയിൽ വാരാണസി ജില്ല കോടതി വാദം കേൾക്കും. ഗ്യാൻവാപി സമുച്ചയത്തിന്റെ മുഴുവൻ ഉടമസ്ഥാവകാശവും ഹിന്ദുക്കൾക്ക് കൈമാറണമെന്നാവശ്യപ്പെട്ട് വിശ്വ വേദിക് സനാതൻ സംഘിന്റെ അന്താരാഷ്ട്ര ജനറൽ സെക്രട്ടറി കിരൺ സിംഗ് നൽകിയ ഹർജിയിലാണ് വാരാണസി സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി മഹേന്ദ്രകുമാർ പാണ്ഡെയുടെ ഉത്തരവ്.

ഡിസംബർ രണ്ടിന് കേസ് വീണ്ടും പരിഗണിക്കും. ഗ്യാൻവാപി മസ്ജിദിൽ ദൈനം ദിന പ്രാർത്ഥന നടത്താൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകൾ നൽകിയ കേസുമായി ഈ ഹർജിക്ക് ബന്ധമില്ല. സർവേയിൽ കണ്ടെത്തിയ വസ്തു ശിവലിംഗമാണോ ജലധാരയാണോ എന്നറിയാൻ ശാസ്ത്രീയമായ പരിശോധന നടത്താൻ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയ്ക്ക് നിർദ്ദേശം നൽകണമെന്ന ഹർജി ഒക്ടോബറിൽ ജില്ല കോടതി തള്ളിയിരുന്നു.

 ​ഹ​ർ​ജി ഫ​യ​ലി​ൽ​ ​സ്വീ​ക​രി​ച്ചു

ഗ്യാ​ൻ​വാ​പി​ ​മ​സ്ജി​ദ്-​ ​കാ​ശി​ ​വി​ശ്വ​നാ​ഥ​ ​ക്ഷേ​ത്ര​ ​ത​ർ​ക്ക​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സ​മാ​ജ് ​വാ​ദി​ ​പാ​ർ​ട്ടി​ ​നേ​താ​വും​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ​ ​അ​ഖി​ലേ​ഷ് ​യാ​ദ​വി​നും​ ​എ.​ഐ.​എം.​ഐ.​എം​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​അ​സ​ദു​ദ്ദീ​ൻ​ ​ഒ​വൈ​സി​ക്കു​മെ​തി​രെ​ ​കേ​സ് ​എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​അ​ഭി​ഭാ​ഷ​ക​നാ​യ​ ​ഹ​രി​ശ​ങ്ക​ർ​ ​പാ​ണ്ഡെ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​വാ​രാ​ണ​സി​ ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​ജു​ഡി​ഷ്യ​ൽ​ ​മ​ജി​സ്ട്രേ​റ്റ് ​ഉ​ജ്ജ്വ​ൽ​ ​ഉ​പാ​ദ്ധ്യാ​യ​ ​ഫ​യ​ലി​ൽ​ ​സ്വീ​ക​രി​ച്ചു.​ 29​ന് ​വാ​ദം​ ​കേ​ൾ​ക്കും.​ ​ഇ​രു​വ​രും​ ​ന​ട​ത്തി​യ​ ​അ​ഭി​പ്രാ​യ​ ​പ്ര​ക​ട​നം​ ​മ​ത​വി​കാ​രം​ ​വ്ര​ണ​പ്പെ​ടു​ത്തു​ന്ന​തും​ ​വാ​രാ​ണ​സി​യു​ടെ​ ​സ​മാ​ധാ​നാ​ന്ത​രീ​ക്ഷം​ ​ത​ക​ർ​ക്കു​ന്ന​തു​മാ​ണെ​ന്ന് ​ആ​രോ​പി​ച്ചാ​ണ് ​ഹ​ർ​ജി.​ ​ഇ​വ​ർ​ ​വോ​ട്ട് ​ല​ക്ഷ്യ​മി​ട്ട് ​ജ​ന​ങ്ങ​ളു​ടെ​ ​വി​കാ​രം​ ​ഇ​ള​ക്കി​വി​ടാ​നാ​ണ് ​ശ്ര​മി​ക്കു​ന്ന​തെ​ന്നും​ ​കു​റ്റ​പ്പെ​ടു​ത്തു​ന്നു.