sredha

ന്യൂഡൽഹി: ഡൽഹിയിൽ ക്രൂരമായി കൊല്ലപ്പെട്ട ശ്രദ്ധയുടെ മൃതദേഹം തിരിച്ചറിയാതിരിക്കാൻ മുഖത്തിന് തീയിട്ടെന്ന് പ്രതി അഫ്താബ് അമീൻ പൂനവാലയുടെ കുറ്റ സമ്മതം. ഇന്നലെ നടന്ന ചോദ്യം ചെയ്യലിലാണ് ഇക്കാര്യം പുറത്തുവന്നത്. ശ്രദ്ധയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് മുഖത്ത് തീയിട്ടത്. ജൂണിൽ ത്രിലോക് പുരി മേഖലയിൽ നിന്ന് മനുഷ്യന്റെ ചീഞ്ഞളിഞ്ഞ നിലയിലുള്ള തലയും കൈ ഭാഗങ്ങളും ഈസ്റ്റ് ഡൽഹി പൊലീസ് കണ്ടെത്തിയിരുന്നു. ഇത് ശ്രദ്ധയുടേതാണോയെന്നറിയാൻ ഡി.എൻ.എ പരിശോധനയ്ക്കയച്ചു.

 അഫ്താബിന്റെ പൊലീസ് കസ്റ്റഡി നീട്ടി

അതേസമയം അഫ്താബ് അമീൻ പൂനവാലയുടെ പൊലീസ് കസ്റ്റഡി ഡൽഹി കോടതി അഞ്ച് ദിവസത്തേക്ക് നീട്ടി. അഫ്താബിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാനും അനുമതി നൽകി. ജനക്കൂട്ടത്തിന്റെ പ്രതിഷേധം ഭയന്ന് പ്രതിയെ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് കോടതിയിൽ ഹാജരാക്കിയത്. ഇതിനിടെ പ്രതിയെ തൂക്കി കൊല്ലണമെന്നാവശ്യപ്പെട്ട് ഡൽഹി കോടതിയിലെ അഭിഭാഷകരും പ്രതിഷേധിച്ചു.