
ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിലെ ആറ് പ്രതികളുടെ മോചനത്തിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി നൽകി. മുൻ പ്രധാനമന്ത്രിയുടെ കൊലപാതക കേസ് ആയതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് കേന്ദ്രസർക്കാരിന്റെ വാദം കേൾക്കേണ്ടതായിരുന്നുവെന്നും ഹർജിയിൽ കേന്ദ്ര സർക്കാരിനെ കക്ഷിയാക്കിയിരുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.