ന്യൂഡൽഹി: ആറ്റിങ്ങലിൽ ഭർതൃമാതാവിനെയും സ്വന്തം കുഞ്ഞിനെയും കാമുകൻ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം
ശിക്ഷിക്കപ്പെട്ട അനുശാന്തിക്ക് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ് ഓക എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ജാമ്യം അനുവദിച്ചു.
എട്ട് വർഷത്തിലേറെയായി തടവിൽ കഴിയുന്ന അനുശാന്തിക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും തുടർ ചികിത്സ അനിവാര്യമാണെന്നും ശിക്ഷയ്ക്കെതിരായ അപ്പീൽ തീർപ്പു കല്പിക്കാതെ കിടക്കുകയാണെന്നും അഭിഭാഷകൻ വി.കെ ബിജു വാദിച്ചു. ഇത് കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. കാമുകനായിരുന്ന നിനോ മാത്യുവിന് വധശിക്ഷയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി 2016ൽ വിധിച്ചത്.