doni-polo

ന്യൂഡൽഹി: വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിന് എൻ.ഡി.എ സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും അത് രാഷ്‌ട്രീയക്കണ്ണോടെ കാണരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അരുണാചൽ പ്രദേശ് തലസ്ഥാനമായ ഇറ്റാനഗറിലെ ഡോണി പോളോ വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 600 മെഗാവാട്ട് കാമെഗ് ജലവൈദ്യുതനിലയവും അദ്ദേഹം രാഷ്ട്രത്തിനു സമർപ്പിച്ചു. അരുണാചലിലെ ആദ്യ ഗ്രീൻഫിൽഡ് വിമാനത്താവളമാണിത്.

2019ൽ ഡോണി പോളോ വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം തിരഞ്ഞെടുപ്പുതന്ത്രമാണെന്ന് വിളിച്ചവർ പുതിയ ചിന്താധാര ഉൾക്കൊള്ളണമെന്നും വികസനങ്ങളെ രാഷ്ട്രീയനേട്ടങ്ങളുടെ കണ്ണിലൂടെ കാണുന്നത് അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് ഉടൻ തിരഞ്ഞെടുപ്പില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ വികസനത്തിനാണു മുൻഗണന.

സ്വാതന്ത്ര്യാനന്തരം വടക്കുകിഴക്കൻ മേഖല പൊതുവെ അവഗണിക്കപ്പെട്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടൽ ബിഹാരി വാജ്പേയി സർക്കാരാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചത്. ഇടയ്‌ക്ക് വേഗത നഷ്‌ടമായെങ്കിലും 2014 മുതൽ വികസനത്തിന്റെ പുതിയ അദ്ധ്യായത്തിനു തുടക്കമായി.

അതിർത്തി ഗ്രാമങ്ങളെ രാജ്യത്തെ ആദ്യത്തെ ഗ്രാമമായി പരിഗണിച്ചാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് മുൻഗണന നൽകുന്നത്. ഇതു പ്രതീക്ഷകളുടെയും വികസനസ്വപ്നങ്ങളുടെയും പുതുയുഗമാണ്.

ഡോണി പോളോ അരുണാചലിലെ നാലാമത്തെ വിമാനത്താവളമാകും. ഇതോടെ വടക്കുകിഴക്കൻ മേഖലയിലെ വിമാനത്താവളങ്ങളുടെ എണ്ണം 16 ആയി. എട്ടു വർഷത്തിനുള്ളിൽ വടക്കുകിഴക്കൻ മേഖലയിൽ 7 വിമാനത്താവളങ്ങൾ നിർമ്മിച്ചു. ഹൈവേ നിർമ്മാണത്തിന് 50,000 കോടി രൂപ ചെലവഴിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖാണ്ഡു, ഗവർണർ ബി.ഡി. മിശ്ര, കേന്ദ്രമന്ത്രി കിരൺ റിജിജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചൈന അതിർത്തിയിലുള്ള വിമാനത്താവളത്തിലൂടെ തന്ത്രപരമായ പ്രാധാന്യം, മേഖലയിലെ വ്യാപാര, വിനോദ സഞ്ചാര മേഖലയുടെ വളർച്ച എന്നിവയും ലക്ഷ്യമിടുന്നുണ്ട്.

അരുണാചലിലെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം:

 സൂര്യനെയും (ഡോണി) ചന്ദ്രനെയും (പോളോ) ആരാധിക്കുന്ന പ്രാദേശിക വിശ്വാസം കണക്കിലെടുത്തുള്ള പേര്

 ഇറ്റാനഗറിൽ നിന്ന് ഹലോംഗിയിലേക്കുള്ള ദൂരം- 25കിലോ മീറ്റർ

​ ​വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ​ ​വി​സ്തൃ​തി​-​ 690​ ​ഏ​ക്കർ
​ ​നി​ർ​മ്മാ​ണ​ച്ചെ​ല​വ്-​ 640​ ​കോ​ടി​ ​രൂപ
​ ​റ​ൺ​വേ​യു​ടെ​ ​നീ​ളം​-​ 2,300​ ​മീ​റ്റർ
​ ​എ​ല്ലാ​ ​കാ​ലാ​വ​സ്ഥ​യി​ലും​ ​പ്ര​വ​ർ​ത്തി​പ്പി​ക്കാം
​ ​ടെ​ർ​മി​ന​ലി​ന്റെ​ ​വി​സ്തൃ​തി​-​ 4,100​ ​ച​തു​ര​ശ്ര​മീ​റ്റർ

​ ​ഒരു മണിക്കൂറിൽ ഉൾക്കൊള്ളാവുന്ന ​യാ​ത്ര​ക്കാ​ർ​-​ 200
​ ​വി​മാ​ന​ത്താ​വ​ള​ത്തി​ന് ​ത​റ​ക്ക​ല്ലി​ട്ട​ത്-​ 2019ൽ

കാമെങ് ജലവൈദ്യുതി പദ്ധതി

 അരുണാചൽ പ്രദേശിലെ വെസ്റ്റ് കാമെങ് ജില്ലയിൽ

 80 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന പദ്ധതി പ്രദേശം

 വികസന ചെലവ്- 8450 കോടി രൂപ

 അരുണാചൽ പ്രദേശിനെ വൈദ്യുതി മിച്ച സംസ്ഥാനമാക്കി മാറ്റുമെന്ന് പ്രതീക്ഷ