dy

ന്യൂഡൽഹി: ടാർഗറ്റ് ചെയ്യുമെന്ന ഭയത്താൽ കുറ്റകൃത്യങ്ങളിൽ ജാമ്യം നൽകാൻ ജഡ്ജിമാർ മടിക്കുന്നെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. അതുകൊണ്ടുതന്നെ മേൽക്കോടതികളിൽ ജാമ്യാപേക്ഷകൾ കുന്നുകൂടുകയാണ്. ജാമ്യം നൽകാത്തത് കുറ്റകൃത്യത്തെ കുറിച്ച് മനസ്സിലാകാത്തതുകൊണ്ടല്ലെന്നും ജാമ്യം തങ്ങൾ ടാർഗറ്റ് ചെയ്യപ്പെടുമോയെന്ന ഭീദീ മൂലമാണെന്നും അദ്ദേഹം പറഞ്ഞു. ബാർ കൗൺസിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ അഭിഭാഷകർ ചീഫ് ജസ്റ്റിസിനെ കാണുന്നതിൽ ആശങ്ക രേഖപ്പെടുത്തി.