priyanka

ന്യൂഡൽഹി:രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കും. മദ്ധ്യപ്രദേശിൽ വച്ച് നവംബർ 23 മുതൽ 25 വരെയുള്ള ദിവസങ്ങളിലാണ് പ്രിയങ്ക യാത്രയുടെ ഭാഗമാകുന്നത്. ജോഡോ യാത്രയിൽ ഇതാദ്യമായാണ് പ്രിയങ്ക പങ്കെടുക്കുന്നത്. ഒക്ടോബർ 6ന് കർണാടകയിലെ മാണ്ഡ്യയിൽ വച്ച് സോണിയ ഗാന്ധി യാത്രയിൽ പങ്കെടുത്തിരുന്നു.