appeal

ന്യൂഡൽഹി:കുഫോസ് വൈസ് ചാൻസലറായി തന്നെ നിയമിച്ചത് റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ ഡോ. റിജി ജോൺ നൽകിയ ഹർജി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് പരിഗണിക്കും. കാർഷിക സർവ്വകലാശാലകൾക്ക് യു.ജി.സി ചട്ടം ബാധകമല്ലെന്ന വസ്തുത കണക്കിലെടുക്കാതെയാണ് ഹൈക്കോടതി വിധിയെന്നാണ് ഡോ. റിജി ജോണിന്റെ വാദം.