
ന്യൂഡൽഹി: പട്ന സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ അഞ്ചിൽ നാലുസീറ്റും ജനതദൾ (യുണൈറ്റഡ്) വിഭാഗം വിദ്യാർത്ഥി സംഘടന നേടി. ബിഹാറിലെ മഹാഗട്ബന്ധൻ സർക്കാരിലെ ഘടക കക്ഷികളായ ആർ.ജെ.ഡിയുടെയും കോൺഗ്രസിന്റെയും വിദ്യാർത്ഥി സംഘടനകൾക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടു. എന്നാൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എ.ബി.വി.പി ജയിച്ചു. ജെ.ഡി.യു, ആർ.ജെ.ഡി, കോൺഗ്രസ് വിദ്യാർത്ഥി സംഘടനകൾ പരസ്പരം മത്സരിക്കുകയായിരുന്നു.