d

ന്യൂഡൽഹി: മെഡിക്കൽ പി.ജി പ്രവേശനത്തിന് സർക്കാർ സർവ്വീസിൽ ഉള്ളവരുടെ ക്വാട്ടയിലേക്ക് പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ പരിഗണിക്കാനാകില്ലെന്ന കേരളത്തിന്റെ ഹർജി സുപ്രീം കോടതി തള്ളി. പാലക്കാട് മെഡിക്കൽ കോളേജിന്റെ ഭരണം നിർവ്വഹിക്കുന്ന സമിതിയുടെ അദ്ധ്യക്ഷൻ മുഖ്യമന്ത്രിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. സംസ്ഥാന പട്ടിക ജാതി വികസന വകുപ്പിന്റെ കീഴിലുള്ള പാലക്കാട് മെഡിക്കൽ കോളേജിലെ മെഡിക്കൽ പി.ജി പ്രവേശനത്തിനുള്ള സർക്കാർ ക്വാട്ടയിലേക്ക് പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.