supreme-court

ന്യൂഡൽഹി:ക്രിമനൽ നടപടി ചട്ടത്തിലെ 64-ാം വകുപ്പ് വനിതകൾക്കെതിരായ വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. ഒരാളുടെ പേരിൽ സമൻസ് അയയ്ക്കുമ്പോൾ അയാൾ സ്ഥലത്തില്ലെങ്കിൽ കുടുംബത്തിലെ മുതിർന്ന പുരുഷനായ അംഗത്തിനെ ഏൽപ്പിക്കണമെന്ന വകുപ്പിലെ വ്യവസ്ഥക്കെതിരെയാണ് ഹർജി നൽകിയത്. എന്നാൽ ഇത് സ്‌ത്രീകളോടുള്ള വിവേചനമാണെന്നും മുതിർന്ന സ്ത്രീകൾക്കു കൂടി തുല്യത ഉറപ്പാക്കുന്നതായിരിക്കണം വകുപ്പെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. കുടുംബത്തിലെ മുതിർന്ന സ്ത്രീയെ കഴിവുള്ളയാളായി കണക്കാക്കാത്ത ചട്ടം ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം.