assam

ന്യൂ​ഡ​ൽ​ഹി​:​ ​വ​ന​ത്തി​ൽ​ ​നി​ന്നു​ള്ള​ ​മ​രം​ ​ക​ട​ത്ത​ലി​നി​ടെ​ ​അ​സാം​ ​-​ ​മേ​ഘാ​ല​യ​ ​അ​തി​ർ​ത്തി​യി​ലു​ണ്ടാ​യ​ ​സം​ഘ​ർ​ഷ​ത്തി​ൽ​ ​ആ​റു​ ​പേ​ർ​ ​കൊ​ല്ല​പ്പെ​ട്ടു.​ ​മ​രം​ ​മു​റി​ച്ച് ​ക​ട​ത്തു​ന്ന​ത് ​വ​നം​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ത​ട​ഞ്ഞ​പ്പോ​ഴു​ണ്ടാ​യ​ ​സം​ഘ​ർ​ഷ​ത്തെ​ ​തു​ട​ർ​ന്നു​ണ്ടാ​യ​ ​വെ​ടി​വെ​പ്പി​ൽ​ ​മേ​ഘാ​ല​യ​ക്കാ​രാ​യ​ ​അ​ഞ്ച് ​പേ​രും,​ ​ജ​ന​ക്കൂ​ട്ടാ​ക്ര​മ​ണ​ത്തി​ൽ​ ​അ​സാം​ ​വ​നം​ ​വ​കു​പ്പി​ലെ​ ​ഹോം​ഗാ​ർ​ഡാ​യ​ ​ബി​ദ്യാ​ ​സിം​ഗ് ​ല​ഖ്ത​യു​മാ​ണ് ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​മേ​ഘാ​ല​യി​ലെ​ ​വെ​സ്റ്റ് ​ജ​യ​ന്തി​ ​ഹി​ൽ​സി​ലു​ള്ള​ ​ഖാ​സി​ ​സ​മു​ദാ​യ​ത്തി​ലു​ള്ള​വ​രാ​ണ് ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​മേ​ഘാ​ല​യ​ ​സ​ർ​ക്കാ​ർ​ ​അ​ഞ്ച് ​ല​ക്ഷം​ ​രൂ​പ​ ​ധ​ന​സ​ഹാ​യം​ ​പ്ര​ഖ്യാ​പി​ച്ചു.
മ​ര​ങ്ങ​ളു​മാ​യെ​ത്തി​യ​ ​ട്ര​ക്ക് ​ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്ന് ​അ​സാം​ ​വ​നം​ ​വ​കു​പ്പ് ​അ​റി​യി​ച്ചു.​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​മൂ​ന്നോ​ടെ​യാ​ണ് ​സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.​ ​മ​ര​വു​മാ​യെ​ത്തി​യ​ ​ട്ര​ക്ക് ​വ​നം​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ത​ട​യാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​നി​റു​ത്താ​തെ​ ​പോ​യി.​ ​തു​ട​ർ​ന്ന് ​ട്ര​ക്കി​ന്റെ​ ​ട​യ​റി​ന് ​വ​നം​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​വെ​ടി​വ​ച്ചു.​ ​ഡ്രൈ​വ​റ​ട​ക്കം​ ​മൂ​ന്ന് ​പേ​രെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​ട്ര​ക്കി​ലു​ണ്ടാ​യി​രു​ന്ന​ ​മ​റ്റു​ള്ള​വ​ർ​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടു.
ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രെ​ ​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​പു​ല​ർ​ച്ചെ​ ​അ​ഞ്ചോ​ടെ​ ​ജ​യ​ന്തി​ ​ഹി​ൽ​സി​ൽ​ ​നി​ന്നു​ള്ള​ ​വ​ൻ​ജ​ന​ക്കൂ​ട്ടം​ ​ആ​യു​ധ​ങ്ങ​ളു​മാ​യി​ ​സം​ഭ​വ​ ​സ്ഥ​ല​ത്തെ​ത്തി​ ​വ​നം​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ഘ​രാ​വോ​ ​ചെ​യ്തു.​ ​തു​ട​ർ​ന്നു​ണ്ടാ​യ​ ​സം​ഘ​ർ​ഷ​ത്തി​ലാ​ണ് ​ബി​ദ്യാ​സിം​ഗ് ​ല​ഖ്ത​ ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​പിന്നീടു​ണ്ടാ​യ​ ​വെ​ടി​വ​യ്പി​ലാ​ണ് ​അ​ഞ്ചു​ ​പേ​ർ​ ​കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ​അ​സാം​ ​പൊ​ലീ​സ് ​അ​ധി​കൃ​ത​ർ​ ​പ​റ​ഞ്ഞു.​ ​​കൂ​ടു​ത​ൽ​ ​പൊ​ലീ​സ് ​സ്ഥ​ല​ത്തെ​ത്തി​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.​ ​സം​ഭ​വ​ത്തി​ൽ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി​യെ​ന്ന് ​മേ​ഘാ​ല​യ​ ​മു​ഖ്യ​മ​ന്ത്രി​ ​കോ​ൺ​റാ​ഡ് ​സാ​ഗ്‌​മ​ ​അ​റി​യി​ച്ചു.

 ജനരോഷം, ഇന്റർനെറ്റ് വിച്ഛേദിച്ചു
മേഘാലയിലെ ഏഴ് ജില്ലയിലെ മൊബൈൽ ഇന്റർനെറ്റ് സേവനം 48 മണിക്കൂറത്തേക്ക് മേഘാലയ സർക്കാർ റദ്ദാക്കി. സമാധാനം തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി വെസ്റ്റ് ജയന്തി ഹിൽസ്, ഈസ്റ്റ് ജയന്തി ഹിൽസ്, ഈസ്റ്റ് ഖാസി ഹിൽസ്, റി-ബോയ്, ഈസ്റ്റേൺ വെസ്റ്റ് ഖാസി ഹിൽസ്, വെസ്റ്റ് ഖാസി ഹിൽസ്, സൗത്ത് വെസ്റ്റ് ഖാസി ഹിൽസ് എന്നിവിടങ്ങളിലാണ് നിരോധനമുള്ളത്. വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ, യുട്യൂബ് എന്നീ സോഷ്യൽ മീഡിയകൾക്കും നിരോധനമുണ്ട്.

 അതിർത്തി തർക്കം പരിഹരിച്ചത് മേയിൽ

1972 ൽ അസാമിൽ നിന്ന് മേഘാലയ വിഭജിക്കപ്പെട്ടത് മുതൽ ഇരു സംസ്ഥാനങ്ങളും തമ്മിലുണ്ടായിരുന്ന തർക്കം കഴിഞ്ഞ മേയിലാണ് പരിഹരിച്ചത്. തർക്കം പരിഹരിച്ച നടപടിയെ കേന്ദ്രമന്ത്രി അമിത് ഷാ ചരിത്രപരമെന്നാണ് വിശേഷിപ്പിച്ചിരുന്നത്. തർക്കത്തിലുള്ള 36 വില്ലേജുകൾ സംബന്ധിച്ച് ആദ്യഘട്ടത്തിൽ ഒത്തുതീർപ്പിലെത്തുകയായിരുന്നു.