bms

ന്യൂഡൽഹി: തോട്ടം തൊഴിലാളികൾക്ക് ചുരുങ്ങിയ പ്രതിദിന വേതനം 600ഉം, കുറഞ്ഞ പെൻഷൻ 5000 രൂപയുമാക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരതീയ പ്ലാന്റേഷൻ മസ്ദൂർ മഹാ സംഘ് (ബി.എം.എസ്) 2023 ഫെബ്രുവരി 10 മുതൽ 20 വരെ സമരം നടത്തും. കേന്ദ്ര-സംസ്ഥാന - പ്രാദേശിക തലങ്ങളിലാണ് സമരം. ഡിസംബറിൽ സംസ്ഥാനതല സമര പ്രഖ്യാപന കൺവെൻഷൻ നടത്താൻ പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡിയിൽ നടന്ന ദേശീയ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.

ബി.എം.എസ് അഖിലേന്ത്യാ സെക്രട്ടറി വി. രാധാകൃഷ്‌ണൻ യോഗം ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് കുസുംലാമ അദ്ധ്യഷത വഹിച്ചു. ദേശീയ നിർവാഹക സമിതി അംഗം രവിശങ്കർ സിംഗ് മുഖ്യഭാക്ഷണം നടത്തി. പശ്ചിമ ബംഗാൾ സംഘടനാ സെക്രട്ടറി രജ്ഞൻ സാഹു തുടങ്ങിയവർ സംസാരിച്ചു.