
ന്യൂഡൽഹി:സുപ്രീം കോടതിയിലെ കേരളത്തിന്റെ സ്റ്റാൻഡിംഗ് കോൺസൽമാർക്ക് പുനർനിയമനം നൽകാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. സ്റ്റാൻഡിംഗ് കോൺസൽമാരായ സി.കെ ശശി, നിഷെ രാജൻ ഷോങ്കാർ എന്നിവർക്കാണ് മൂന്ന് വർഷ കാലയളവിലേക്ക് നിയമനം. എറണാകുളം സ്വദേശിയായ സി.കെ ശശി 1993 മുതലും തൃശൂർ ചാവക്കാട് സ്വദേശിയായ നിഷെ രാജൻ ഷൊങ്കാർ 1998 മുതലുമാണ് സുപ്രീംകോടതിയിൽ പ്രാക്ടീസ് തുടങ്ങിയത്. 2016ലാണ് ഇരുവരെയും സ്റ്റാൻഡിംഗ് കോൺസൽമാരായി നിയമിച്ചത്. കഴിഞ്ഞ തവണയും ഇവർക്ക് കാലാവധി നീട്ടി നൽകിയിരുന്നു.