
ന്യൂഡൽഹി: പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ അദ്ധ്യക്ഷതയിൽ ഭാവി പരിപാടികൾ ആലോചിക്കാൻ കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി ഡിസംബർ നാലിന് ചേരും. പ്ളീനറി സമ്മേളനം,ഭാരത് ജോഡോ യാത്ര, സംഘടനാപരമായ വിഷയങ്ങൾ തുടങ്ങിയവയാണ് അജണ്ടയിൽ. കോൺഗ്രസ് അദ്ധ്യക്ഷനെ സഹായിക്കാൻ പ്രവർത്തക സമിതിയിലെയും എ.ഐ.സി.സിയിലെയും മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തിയാണ് സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചത്.