udhav

ന്യൂഡൽഹി:യഥാർത്ഥ ശിവസേന ഏതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. തീരുമാനമെടുക്കുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ വിലക്കണമെന്ന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ആവശ്യം ബെഞ്ച് തള്ളി.

ഷിൻഡെ വിഭാഗം പാർട്ടി വിട്ട് പോയതോടെ കൂറുമാറ്റം, ലയനം, അയോഗ്യത എന്നീ ഭരണഘടന വിഷയങ്ങളുന്നയിച്ച് ഉദ്ധവ് താക്കറെ പക്ഷം നൽകിയ ഹർജിയിലാണ് ഭരണഘടനാ ബെഞ്ചിന്റെ വിധി.