
ന്യൂഡൽഹി: ഏഴ് ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. ജസ്റ്റിസ് വി.എം. വേലുമണിയെ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കൽക്കട്ടയിലേക്കും, ജസ്റ്റിസ് ബട്ടു ദേവാനന്ദിനെ ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ നിന്ന് മദ്രാസിലേക്കും, ജസ്റ്റിസ് ഡി. രമേഷിനെ ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ നിന്ന് അലഹബാദിലേക്കും, ജസ്റ്റിസ് ലളിത കണ്ണേഗന്തിയെ തെലങ്കാന ഹൈക്കോടതിയിൽ നിന്ന് കർണാടകയിലേക്കും, ജസ്റ്റിസ് ഡി. നാഗാർജുനെ തെലങ്കാന ഹൈക്കോടതിയിൽ നിന്നി മദ്രാസിക്കും ജസ്റ്റിസ് ടി. രാജയെ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് രാജസ്ഥാനിലേക്കും, ജസ്റ്റിസ് എ. അഭിഷേക് റെഡ്ഡിയെ തെലങ്കാന ഹൈക്കോടതിയിൽ നിന്ന് പട്നയിലേക്കുമാണ് സ്ഥലം മാറ്റിയത്. എന്നാൽ ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് പട്നയിലേക്ക് മാറ്റാൻ നേരത്തെ തീരുമാനിച്ചിരുന്ന ജസ്റ്റിസ് നിഖിൽ എസ്. കരിയലിന്റെ പേര് പട്ടികയിലില്ല.