ന്യൂഡൽഹി: മുന്നാക്ക സംവരണം അനുവദിക്കുന്ന 103-ാം ഭരണഘടനാ ഭേദഗതി ശരിവെച്ച സുപ്രീം കോടതി വിധിക്കെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി ഫയൽ ചെയ്തു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഒന്നായ സമത്വ സങ്കല്പത്തിനെതിരാണ് സാമ്പത്തിക സംവരണമെന്നും സാമൂഹിക നീതി അടക്കമുള്ള ഭരണഘടനാ സങ്കല്പങ്ങളെ അട്ടിമറിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. ഭരണഘടന ബെഞ്ചിന് നിയമപരമായ നിരവധി തെറ്റുകൾ സംഭവിച്ചതായും വിധി പുനഃ പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.