
ന്യൂഡൽഹി: കഥകളി കലാകാരൻ സദനം കൃഷ്‌ണൻ കുട്ടിക്കും കർണാടക സംഗീതകലാകാരൻ ടി.വി. ഗോപാലകൃഷ്ണനും കേന്ദ്ര സംഗീത നാടക അക്കാഡമി ഫെല്ലോഷിപ്പ്. മൊത്തം പത്തുപേർക്കാണ് ഫെലോഷിപ്പ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള അമൃത് അവാർഡിന് 75 വയസ്സിന് മുകളിലുള്ള 86 കലാകാരന്മാരെയും തിരഞ്ഞെടുത്തു. കേരളത്തിൽ നിന്ന് സി.എൽ.ജോസ് അടക്കം അഞ്ചു കലാകാരൻമാരുണ്ട്. 128പേർക്ക് അക്കാഡമി പുരസ്‌കാരവും 102 പേർക്ക് ഉസ്‌താദ് ബിസ്‌മില്ലാഖാൻ യുവ പുരസ്കാരവും പ്രഖ്യാപിച്ചു. കൊവിഡ് മൂലം മുടങ്ങിയ 2019, 2020 വർഷങ്ങളിലെ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഫെല്ലോഷിപ്പ് ബഹുമതിയായി മൂന്ന് ലക്ഷം രൂപയും താമ്രപത്രവും അംഗവസ്ത്രവും നൽകും. അമൃത് അവാർഡ്, അക്കാഡമി പുരസ്‌കാര ജേതാക്കൾക്ക് ഒരു ലക്ഷം രൂപ വീതവും യുവപുരസ്‌കാര ജേതാക്കൾക്ക് 25,000രൂപ വീതവുമാണ് സമ്മാന തുക.
അമൃത് അവാർഡ്
സി.എൽ. ജോസ് (നാടക രചന), എൻ.അപ്പുണ്ണി തരകൻ (കഥകളി ചായമിടൽ), കലാക്ഷേത്ര വിലാസിനി (ഭരതനാട്യം), കലാമണ്ഡലം പ്രഭാകരൻ(ഓട്ടൻതുള്ളൽ), മങ്ങാട് നടേശൻ (കർണാടക സംഗീതം)
രാമചന്ദ്രനും
നീനപ്രസാദിനും
പുരസ്കാരം
2019: പാലാ സി.കെ. രാമചന്ദ്രൻ(കർണാടക സംഗീതം), ട്രിവാൻഡ്രം വി. സുരേന്ദ്രൻ(മൃദംഗം), കോട്ടക്കൽ നന്ദകുമാരൻ നായർ(കഥകളി), നിർമ്മലാ പണിക്കർ(മോഹിനിയാട്ടം), പെരുവനം കുട്ടൻ മാരാർ (തായമ്പക),
2021: രാധാ നമ്പൂതിരി(കർണാടക സംഗീതം), ഇഞ്ചക്കാട്ട് രാമചന്ദ്രൻ പിള്ള (കഥകളി), നീനാ പ്രസാദ് (മോഹിനിയാട്ടം), കലാമണ്ഡലം ഗിരിജ(കൂടിയാട്ടം) എന്നിവർക്കാണ് അക്കാഡമി പുരസ്കാരം.
ബിസ്‌മില്ലാഖാൻ
യുവ പുരസ്കാരം
2019: എൽ. രാമകൃഷ്‌ണൻ (കർണാട സംഗീതം), ശ്രീലക്ഷമി ഗോവർദ്ധൻ (കുച്ചിപ്പുടി), അനുപമാ മേനോൻ(മോഹിനിയാട്ടം)
2020: കലാമണ്ഡലം വിനീഷ് (കഥകളി സംഗീതം), രേഖാ രാജു(മോഹിനിയാട്ടം)
2021: വിഷ്‌ണുദേവ് നമ്പൂതിരി(കർണാട സംഗീതം), അനന്ദ ആർ കൃഷ്‌ണൻ(മൃദംഗം), കലാമണ്ഡലും ആദിത്യൻ(കഥകളി)