
ന്യൂഡൽഹി: രാജസ്ഥാനിൽ പാർട്ടിക്കുള്ളിൽ പ്രതിസന്ധിയില്ലെന്ന് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നത പരസ്യമായതോടെ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ടു. നേതാക്കളെ അനുനയിപ്പിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ചർച്ച നടത്തും.