stadium

ന്യൂഡൽഹി:ഇന്ത്യയിലെ പ്രധാന സ്റ്റേഡിയങ്ങൾ പൊതു - സ്വകാര്യ പങ്കാളിത്തത്തിൽ വികസിപ്പിക്കാൻ കേന്ദ്ര കായികമന്ത്രാലയത്തിന് പദ്ധതി. ഇതിന്റെ ഭാഗമായി സ്റ്റേഡിയങ്ങൾ സ്വകാര്യ മേഖലയ്‌ക്ക് 30 വർഷത്തേക്ക് പാട്ടത്തിന് നൽകി 8000 കോടി രൂപ സമാഹരിക്കും.

ആദ്യം ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ഇന്ദിരാഗാഡി ഇൻഡോർ സ്റ്റേഡിയം, ഭോപ്പാൽ, ഗാന്ധിനഗർ തുടങ്ങിയ സ്ഥലങ്ങളിലെ സ്‌പോർട്‌സ് സ്റ്റേഡിയങ്ങൾ, മേജർ ധ്യാൻ ചന്ദ് നാഷണൽ സ്റ്റേഡിയം, ഡോ. ശ്യാമപ്രസാദ് മുഖർജി സ്വിമ്മിംഗ് പൂൾ കോംപ്ലക്സ് തുടങ്ങിയവയാണ് നടത്തിപ്പിനും പരിപാലത്തിനുമുള്ള കരാറിൽ പാട്ടത്തിന് നൽകുന്നത്.