
ന്യൂഡൽഹി: ഗുജറാത്തിൽ കേന്ദ്രമന്ത്രി അമിത്ഷാ നടത്തിയ പ്രസംഗത്തിനെതിരെ സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗുജറാത്തിലെ കൂട്ടക്കൊലയെ ന്യായീകരിക്കുന്നതാണ് അമിത് ഷായുടെ പരാമർശമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് വിദ്വേഷം വളർത്താൻ ഇത്രയും ഗുരുതരമായ പരാമർശം നടത്തിയിട്ടും തിരഞ്ഞെടുപ്പ് കമ്മിഷൻ കാഴ്ചക്കാരായി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.