
ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ തിരക്കിൽപെട്ട് നിലത്തു വീണ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് പരിക്കേറ്റു. കൈ മുട്ടിനും കാൽമുട്ടിനുമാണ് പരിക്ക്. ഇന്നലെ രാവിലെ യാത്ര മദ്ധ്യപ്രദേശിലെ ഇൻഡോറിൽ എത്തിയപ്പോഴായിരുന്നു സംഭവം. യാത്രയിലേക്ക് പ്രവർത്തകർ തിക്കിത്തിരക്കി കയറാൻ ശ്രമിച്ചതോടെ മറിഞ്ഞു വീഴുകയായിരുന്നു. യാത്രാ ക്യാമ്പിൽ പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് വീണ്ടും യാത്രയുടെ ഭാഗമായി.