birth-certificate

■സ്കൂൾ പ്രവേശനം,വോട്ടർ പട്ടിക,ജോലി തുടങ്ങിയവയ്ക്ക് ബാധകമാക്കും

ന്യൂഡൽഹി: സ്കൂൾ പ്രവേശനം, വോട്ടർ പട്ടിക, കേന്ദ്ര-സംസ്ഥാന സർക്കാർ നിയമനം, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട് തുടങ്ങിയവയ്‌ക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധിത രേഖയാക്കും. ഇത് സംബന്ധിച്ച 1969ലെ ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.

നിലവിലെ നിയമ പ്രകാരം ജനന-മരണ രജിസ്ട്രേഷൻ നിർബന്ധമാണ്.

രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാതിരിക്കുന്നവർക്കും, സർട്ടിഫിക്കറ്റുകൾ നൽകാത്ത അധികൃതർക്കുമുള്ള പിഴ 50 രൂപയിൽ നിന്ന് 1000 രൂപയായി വർദ്ധിക്കും.

പ്രധാന
ഭേദഗതികൾ:
■ദേശീയ തലത്തിൽ ഏകീകൃത ജനന- മരണ ഡാറ്റാ ബേസ് . പ്രാദേശികമായി രജിസ്റ്റർ ചെയ്യപ്പെടുന്ന വിവരങ്ങൾ ദേശീയ രജിസ്ട്രാർ ജനറലിന്റെ ഡാറ്റയുമായി സംയോജിപ്പിക്കും.
■ ആശുപത്രികൾ മരണ സർട്ടിഫിക്കറ്റിന്റെ പകർപ്പ് മരണപ്പെട്ടയാളുടെ ബന്ധുവിനും, പ്രാദേശിക രജിസ്ട്രാർക്കും നൽകണം.

■ ജനന-മരണ സർട്ടിഫിക്കറ്റുകൾ ഒരാഴ്‌ചയ്‌ക്കുള്ളിൽ .

■ ജനന-മരണ വിവരങ്ങൾ ഒരു മാസത്തിന് ശേഷമാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ ജില്ലാ രജിസ്ട്രാറുടെയും ,ഒരു കൊല്ലത്തിന് ശേഷമാണെങ്കിൽ എക്‌സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെയും അനുമതി വേണം.

.■വ്യക്തിക്ക് 18 വയസ്സ് തികയുമ്പോൾ തനിയെ വോട്ടർപട്ടികയിൽ പേർ ചേർക്കപ്പെടും. മരണ ശേഷം ഒഴിവാകും.

ജനന സർട്ടിഫിക്കറ്റ്:

മറ്റാവശ്യങ്ങൾ


■ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കൽ
■വോട്ടർ പട്ടിക
■ ആധാർ
■റേഷൻ കാർഡ്
■ വിവാഹ രജിസ്‌ട്രേഷൻ