vinay-kathra123456

ന്യൂഡൽഹി: വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്രയുടെ കാലാവധി 2030 ഏപ്രിൽ 30വരെ നീട്ടാൻ കേന്ദ്ര മന്ത്രിസഭയുടെ അപ്പോയ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചു. അടുത്ത മാസം 31 ന് വിരമിക്കാനിരിക്കെയാണ് തീരുമാനം. ഹർഷ് വർധൻ ശ്രിംഗ്ലയുടെ പിൻഗാമിയായി ഇക്കഴിഞ്ഞ മേയ് ഒന്നിനാണ് ക്വാത്ര വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റത്. അടുത്ത വർഷം ജി-20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് കൂടി കണക്കിലെടുത്താണ് കാലാവധി നീട്ടിയതെന്ന് അറിയുന്നു. അയൽരാജ്യങ്ങളുമായും യു.എസ്, ചൈന, യൂറോപ്പ് എന്നിവയുമായി ക്വാത്ര നടത്തിയ മികച്ച ഇടപെടലുകളും കേന്ദ്രസർക്കാർ പരിഗണിച്ചു.