sradha

ന്യൂഡൽഹി:ശ്രദ്ധ വാൽക്കറെ കൊല ചെയ്ത കേസിലെ പ്രതി അഫ്താബ് അമീൻ പൂനംവാലയ്ക്ക് നേരെ വധശ്രമം. ഡൽഹി രോഹിണിയിലെ ഫോറൻസിക് ലാബിൽ നിന്നും അഫ്താബിനെ പുറത്തേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ഹിന്ദു സേന പ്രവർത്തകരാണെന്നവകാശപ്പെട്ടവർ വാളുകളുമായെത്തി ആക്രമണം നടത്തിയത്. പൊലീസ് വാനിന്റെ ഡോർ വലിച്ചു തുറന്ന് അഫ്താബിനെ വെട്ടാൻ ശ്രമിച്ച അക്രമികളെ നേരിടാൻ ഉടൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. അക്രമികൾ വാളുകൾ കൊണ്ട് പൊലീസ് വാഹനത്തിൽ വെട്ടി. അവരിൽ നിന്ന് പൊലീസ് വാളുകൾ പിടിച്ചെടുത്തു. നാർക്കോ പരിശോധനക്കായാണ് അഫ്താബിനെ ലാബിലെത്തിച്ചത്.

തിഹാറിലെ നാലാം നമ്പർ ജയിലിലേക്കാണ് അഫ്താബിനെ മാറ്റിയത്.