jayasankar

ന്യൂഡൽഹി: ഇന്ത്യയുടെ പുരോഗതി രാജ്യത്തിന്റെ സാങ്കേതികവിദ്യ മേഖലയുമായി ബന്ധപ്പെട്ടതാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. ജി 20 അദ്ധ്യക്ഷപദവി വർഷങ്ങളായി അവഗണന നേരിടുന്ന ഇന്ത്യയുൾപ്പെടെയുള്ള മേഖലയുടെ താത്പര്യങ്ങൾ പ്രകടിപ്പിക്കാൻ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന കർണഗി ഇന്ത്യ സംഘടിപ്പിക്കുന്ന ഗ്ലോബൽ ടെക് നോളജി സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യ നിക്ഷ്പക്ഷമാണെന്ന ചിന്താഗതി ഉപേക്ഷിക്കണം. സാങ്കേതിക വിദ്യയ്ക്ക് ശക്തമായ രാഷ്ട്രീയ സ്വഭാവുണ്ടെന്ന് തിരിച്ചറിയണം. ലോക സമ്പദ് വ്യവസ്ഥയുടെ സന്തുലിതാവസ്ഥയ്ക്ക് സാമ്പത്തിക തന്ത്രങ്ങൾ സ്വതന്ത്രമാകണം. ഇതിന് എല്ലാ രാജ്യങ്ങളും ഏറ്റവും മികച്ച ടെക്നോളജി ഉപയോഗിക്കണമെന്നും ജയശങ്കർ പറഞ്ഞു.