
ആലുവ: ഭക്ഷണവും വെളളവും ലഭിക്കാതെ ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് അവശനിലയിൽ കണ്ടെത്തിയ കർണ്ണാടക സുലൂർ സ്വദേശി തിപ്പസ്വാമി (70)ക്ക് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ സഹായഹസ്തം. ആർ.പി.എഫ് മൂന്നു ദിവസം രിചരിച്ചു. ഭക്ഷണവും വെള്ളവും പുതപ്പും നൽകി.
എന്നാൽ തിപ്പസ്വാമിയുടെ ആരോഗ്യ സ്ഥിതി മോശമായതോടെ കളമശേരി മെഡിക്കൽ കോളേജിലേക്കു മാറ്റി. ആർ.പി.എഫ് എ.എസ്.ഐമാരായ ടി.എം. പ്രകാശൻ, വി.എ. ജോർജ്, ഹെഡ് കോൺസ്റ്റബിൾ ജോസി എന്നിവരുടെ സഹായത്തോടെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.