jamal

ആലുവ: തായിക്കാട്ടുകര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കെ.കെ. ജമാലിനെ തിരഞ്ഞെടുത്തു. ദീർഘകാലമായി പ്രസിഡന്റായിരുന്ന കെ.വി. സുലൈമാൻ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രാജിവെച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. കോൺഗ്രസ് ചൂർണിക്കര മണ്ഡലം പ്രസിഡന്റും മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു കെ.കെ.ജമാൽ. ആലുവ കാർഷിക ഗ്രാമവികസന സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പ്രിസൈഡിംഗ് ഓഫീസർ കമർബാൻ മേൽനോട്ടം വഹിച്ചു.