മരട്: പൂണിത്തുറ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസിന്റെ 109-ാം പതാക ദിനം ആചരിച്ചു. പ്രസിഡന്റ് ജയൻ പാലായിൽ ഭദ്രദീപം കൊളുത്തിയതിനു ശേഷം പതാക ഉയർത്തി. തുടർന്ന് പ്രതിജ്ഞ ചൊല്ലി. സെക്രട്ടറി എം.ടി. ശശിധരമേനോൻ, വൈസ് പ്രസിഡന്റ് ചന്ദ്രശേഖരൻ, യൂണിയൻ പ്രതിനിധി കെ.ആർ. നന്ദകുമാർ, ട്രഷറർ ബിജു, ഭരണ സമിതി അംഗങ്ങളായ രാജീവ്, കെ.പി. ഹരികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.