മരട്: മൂത്തേടം പള്ളിയിൽ 3, 4 തീയതികളിൽ നടക്കുന്ന ദൈവദാസൻ ജോർജ് വാകയിലച്ചന്റെ ചരമ വാർഷികാചരണത്തിന്റെ ഭാഗമായി മിനി മാരത്തൺ നടത്തി. എ.സി.പി കെ.എ. ആൻസൺ ഫ്ലാഗ് ഓഫ് ചെയ്തു. ആചരണ സമിതി അദ്ധ്യക്ഷൻ ഫാ. ജോസഫ് ചേലാട്ട് അദ്ധ്യക്ഷനായി. നാർകോട്ടിക് സെൽ എസ്.ഐ ബാബു ജോസഫ്, ജനറൽ കൺവീനർ ആൻഡ്രൂസ് പട്ടേരുപറമ്പിൽ, എൻ.എക്സ്. ആൻസലം, ഫാ. റിനിൽ തോമസ് ഇട്ടിക്കുന്നത്ത്, എഡ്വിൻ ജോസഫ് ഏറയിൽ തുടങ്ങിയവർ പങ്കെടുത്തു. വിജയികൾക്ക് മരട് നഗരസഭാദ്ധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ ട്രോഫികൾ സമ്മാനിച്ചു.