library
മുളവൂർ വിജ്ഞാന പോഷിണി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് താലൂക്ക് ലൈബ്രറി സെക്രട്ടറി സി.കെ.ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു. കെ.എസ്. അജയകുമാർ, വി.എസ്.മുരളി, എം.എസ്.അലി, ഒ.പി. കുര്യാക്കോസ് എന്നിവർ സമീപം

മൂവാറ്റുപുഴ: മുളവൂർ വിജ്ഞാന പോഷിണി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന ലഹരി വിമുക്ത ബോധവത്കരണ ക്ലാസ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഒ.പി. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.എസ്. അജയകുമാർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. പഞ്ചായത്ത് അംഗം എം.എസ്.അലി, പായിപ്ര സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് വി.എസ്.മുരളി, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.ജി.പ്രദീപ് കുമാർ, ലൈബ്രറി സെക്രട്ടറി എ.കെ. വിജയൻ, മൂവാറ്റുപുഴ പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് കെ.എം.ഫൈസൽ , ലൈബ്രറി യുവജനവേദി പ്രസിഡന്റ് കെ.എൽ.ഗിരീഷ്, സെക്രട്ടറി കെ.എസ്.സുമേഷ്, ലൈബ്രേറിയൻ ബിനി മുരളി എന്നിവർ സംസാരിച്ചു.