മൂവാറ്റുപുഴ: ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം കൺവെൻഷൻ ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് ഐസക് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര ഗവൺമെന്റും തൊഴിലാളി വിരുദ്ധ നയങ്ങളും എന്ന വിഷയത്തിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. പ്രഭാഷണം നടത്തി. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. മുൻ എം.എൽ.എ ജോസഫ് വാഴക്കൻ മുതിർന്ന ഐ.എൻ.ടി.യു.സി പ്രവർത്തകരേയും ഉന്നതവിജയികളേയും ഉപഹാരം നൽകി ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.എം.ഏലിയാസ്, ലഹരിവിരുദ്ധ കാമ്പയിൻ ഉദാഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി.പി. എൽദോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, യു.ഡി.എഫ് ചെയർമാൻ കെ.എം.സലീം, വർഗീസ് മാത്യു, കെ.എം.പരീത്, പി.എസ്.സലിം ഹാജി, ജോസ് പെരുമ്പിള്ളിക്കുന്നേൽ,ഐ.എൻ.ടി.യു.സി ഭാരവാഹികളായ ഏലിയാസ് കരിപ്ര, ഹനീഫ രണ്ടാർ, സാറാമ്മ ജോൺ, അസീസ് പണ്ട്യാർപ്പിള്ളി, വി.ആർ.പങ്കജാക്ഷൻ നായർ എന്നിവർ സംസാരിച്ചു.