മൂവാറ്റുപുഴ: മൂവാറ്റുപുഴ മേഖലാ പൗരസമിതിയുടെ വാർഷികവും സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും നടന്നു. പൊതുസമ്മേളനം സബൈൻ ഹോസ്‌പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ.സബൈൻ ശിവദാസൻ ഉദ്ഘാടനം ചെയ്തു. മേഖലാ പൗരസമിതി പ്രസിഡന്റ് നജീർ ഉപ്പൂട്ടിങ്കൽ അദ്ധ്യക്ഷത വഹിച്ചു. സുമീർ പുഴക്കരയിൽ, ആരോഗ്യ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി.എം.അബ്ദുൽ സലാം, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നിസ അഷ്‌റഫ്, കൗൺസിലർ നെജില ഷാജി, എൻ.ശിവദാസൻ നമ്പൂതിരി, സബീർ മൂലയിൽ, നസീർ അലിയാർ, പി.എസ്.ചന്ദ്രശേഖൻ നായർ, ബിനിൽ തെറ്റിലമാരിയിൽ എന്നിവർ സംസാരിച്ചു. റിട്ട.ഗവ.ചീഫ് മെഡിക്കൽ ഓഫീസർ ഡോ.എം.ആർ.ശിവദാസ് ക്യാമ്പിന് നേതൃത്വം നൽകി.