
പനങ്ങാട്: കുമ്പളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചാരണവും മയക്കു മരുന്നിനെതിരെ സായാഹ്ന കൂട്ടായ്മയും കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ദിപു കുഞ്ഞുകുട്ടി, ബ്ലോക്ക് പ്രസിഡന്റ് ബേസിൽ മൈലന്തറ, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. ദേവദാസ്, ബ്ലോക്ക് ഭാരവാഹികളായ എം.ഡി. ബോസ്, എസ്.ഐ. ഷാജി, എം.ജി. സത്യൻ, ടി.എ. സിജീഷ് കുമാർ, എൻ.ടി. ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി പൗവത്തിൽ, ജോസ് വർക്കി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മയക്കുമരുന്നിനെതിരെ ദീപം തെളിയിച്ചു.