കളമശേരി: കേരളീയ വേഷമണിഞ്ഞ് രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരായ വനിതകൾ ഒത്തുചേർന്ന് മഞ്ഞുമ്മൽ ഗ്രാമീണ വായനശാലയുടെ തിരുമുറ്റത്ത് ഓണപ്പാട്ടുകൾ പാടി ചുവടു വച്ചതു കൗതുകമായി. തുടർന്ന് കഥ, കവിത, ഗാനം എന്നിവ അവതരിപ്പിച്ചു. മഞ്ഞുമ്മൽപ്രദേശത്തെ വനിതകളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രാമീണ വായനശാല വനിതാവേദിയാണ് വനിതാ സായാഹ്നം ഒരുക്കിയത്.

ഏലൂർ മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ലീലാ ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് മെറ്റിൽഡ ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ നോബി, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഡി.ഗോപിനാഥൻ നായർ , സി.ഡി.എസ് ചെയർപേഴ്സൺ വിനയ സുകുമാരൻ, വനിതാവേദി സെക്രട്ടറി ധന്യ ബിജു ജോ.സെക്രട്ടറി സ്നേഹ ഗോപിനാഥ് എന്നിവർ സംസാരിച്ചു.