കളമശേരി: പുരോഗമന കലാ സാഹിത്യ സംഘത്തിന്റെയും ഇടപ്പള്ളി ടോൾ ഏ.കെ.ജി സ്മാരക ഗ്രന്ഥശാലയുടെയും അലിയാർ ഇടപ്പള്ളി ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ നാടകകൃത്തും ഗ്രന്ഥശാലാ പ്രവർത്തകനുമായിരുന്ന അലിയാർ ഇടപ്പള്ളി അനുസ്മരണം സി.എം.ദിനേശ് മണി ഉദ്ഘാടനം ചെയ്തു. പ്രൊഫ.എം.തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. "മാത്തൂരി അലിയാർ ഇടപ്പള്ളിയുടെ അനുഭവ കുറിപ്പുകൾ " എന്ന പുസ്തകം ജി.സി.ഡി.എ. ചെയർമാൻ കെ.ചന്ദ്രൻപിള്ള നാടകകൃത്ത് ഏ. ആർ. രതീശന് നൽകി പ്രകാശനം ചെയ്തു. ജയകുമാർ ചെങ്ങമനാട്, നാടക തിരക്കഥാകൃത്ത് ബാബു പള്ളാശ്ശേരി അഡ്വ. ഷെരീഫ് മരയ്ക്കാർ , കൗൺസിലർമാരായ കെ.ടി. മനോജ്, പ്രിയ ബാബു, വി.എച്ച് ആസാദ്, ബിന്ദു മനോഹരൻ , അഡ്വ .കെ . മോഹന ചന്ദ്രൻ ,ഷാജഹാൻ അബ്ദുൾ ഖാദർ, തോമസ് ഫെർണാണ്ടസ്, ഷംസു ഇല്ലിക്കൽ ,ടി.എസ്.മുഹമ്മദ് ഹാഷ്മി, ഹരിലാൽ എന്നിവർ പങ്കെടുത്തു.