കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് പുലിയാമ്പിള്ളി മുകളിൽ നിർമ്മിച്ച നടപ്പാത പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഉഷ വേണുഗോപാൽ അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.അശോക കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീരേഖ അജിത്, അംഗങ്ങളായ സി.ജി.നിഷാദ്, വിഷ്ണു വിജയൻ, ഷാജി ജോർജ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വേലായുധൻ, സിന്ധു സത്യൻ, ആനന്ദകുമാർ, സി.വി. ജോസ് തുടങ്ങിയവർ സംസാരിച്ചു.