 
കോലഞ്ചേരി: വിദ്യാഭ്യാസ ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'വിഷൻ 2025' ന്റെ ഭാഗമായി പി.ടി.എ, എം.പി.ടി.എ, എസ്.എം.സി ഭാരവാഹികൾക്കായുള്ള അക്കാദഡമിക് ശില്പശാല അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഫോറം സെക്രട്ടറി അനിയൻ പി.ജോൺ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ് മുഖ്യപ്രഭാഷണം നടത്തി. എ.ഇ.ഒ ടി.ശ്രീകല. ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ കെ.ബി.സിനി, കെ.നോബി, ടി.പി.പത്രോസ് എന്നിവർ വിഷയാവതരണം നടത്തി. ഹെഡ്മാസ്റ്റേഴ്സ് ഫോറം പ്രസിഡന്റ് പി.കെ. ദേവരാജൻ, അജി നാരായണൻ, ഏലിയാസ് മാത്യു, കെ.വൈ.ജോഷി, കെ.വി. എൽദോ, ഏലിയാസ് ജോൺ, സന്തോഷ് പി.പ്രഭാകർ, സുരേഷ് ടി.ഗോപാൽ, വർഗീസ് മാത്യു, പി.എം.സ്ലീബ, എം.എ.റഷീദ്, പി.ടി.ജോണി തുടങ്ങിയവർ നേതൃത്വം നൽകി.