school
വർണ്ണക്കൂടാരം പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ. പി.വി. ശ്രീനിജൻ എം.എൽ.എ നിർവ്വഹിക്കുന്നു

പട്ടിമറ്റം: കുമ്മനോട് ഗവ. യു.പി സ്കൂളിൽ സർവശിക്ഷാ കേരള നടപ്പാക്കുന്ന വർണ്ണക്കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം അഡ്വ. പി.വി.ശ്രീനിജൻ എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സി.സി.കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ.ബി.സിനി, ഹെഡ്മിസ്ട്രസ് കെ.എം.മേരി, എസ്.എം.സി ചെയർമാൻ ഷാഹുൽ ഹമീദ്, സ്‌കൂൾ സപ്പോർട്ടിംഗ് കമ്മി​റ്റി അംഗങ്ങളായ സി.പി. ഗോപാലകൃഷ്ണൻ, ബാബു സെയ്താലി, പി.ടി.കുമാരൻ, എം.കെ.അലിയാർ,അദ്ധ്യാപകരായ ടി.എം.നജീല, ബീമാബീവി തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ പാർക്ക്, കളി ഉപകരണങ്ങൾ, ക്ലാസ് മുറികളിലെ ചിത്രപ്പണികൾ, പഠനം ലഘൂകരിക്കുന്നതിനുള്ള വിവിധ മൊഡ്യൂളുകൾ, മനോഹരങ്ങളായ ഇരിപ്പിടങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് വർണ്ണക്കൂടാരം പദ്ധതി.