kklm
ഇന്ത്യാബുക്ക് ഓഫ് റെക്കോർഡ്സ് സ്വന്തമാക്കിയ ഗോപികാദേവി

കൂത്താട്ടുകുളം: ദേശീയ ഗാനം രണ്ട് മിനിറ്റ് കൊണ്ട് മിറർ റൈറ്റ് ചെയ്ത് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടംനേടി യുവതി. കൂത്താട്ടുകുളം കാക്കൂർ സ്വദേശിയായ ഗോപികാ ദേവിയാണ് മിറർ റൈറ്റിംഗിലൂടെ റെക്കാഡ് തീർത്തത്.
ഒരു ഭാഷ സ്വാഭാവിക വഴിയിലൂടെ വിപരീതദിശയിൽ എഴുതുന്നതിലൂടെയാണ് മിറർ റൈറ്റിംഗ് രൂപപ്പെടുന്നത്. അത് കണ്ണാടിയിൽ പരിശോധിക്കുമ്പോൾ സാധാരണപോലെ കാണപ്പെടുന്നുവെന്നതാണ് പ്രത്യേകത.ദേശീയ ഗാനം വെറും രണ്ട് മിനിറ്റുകൊണ്ട് എഴുതുകയെന്ന ലക്ഷ്യത്തിലെത്താൻ ദിവസങ്ങൾ നീണ്ട പരിശ്രമമാണ് വേണ്ടിവന്നതെന്ന് ഗോപിക പറഞ്ഞു. ഇത്രയും കുറഞ്ഞ സമയത്തിൽ ദേശീയ ഗാനം മിറർ റൈറ്റ് ചെയ്യുന്നത് ഇതാദ്യമാണ്.ദേശീയ ഗാനം മലയാളത്തിൽ ആരും ഇതുവരെ മിറർ റൈറ്റ് ചെയ്തിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്.
മണിമലക്കുന്നിലെ ടി.എം.ജേക്കബ് മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ മൂന്നാംവർഷ മലയാളം ബിരുദ വിദ്യാർത്ഥിയായ ഗോപികാദേവി
കാക്കൂർ നെടുമ്പാൽ ഇല്ലത്ത് പരേതനായ ഉണ്ണിക്കൃഷ്ണൻ ഇളയതിന്റെയും മൂവാറ്റുപുഴ മൂകാംബിക ടെക്‌നിക്കൽ കാമ്പസ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ ജോലി ചെയ്യുന്ന രാധികാദേവിയുടെയും മകളാണ്. മാദ്ധ്യമപ്രവർത്തകനായ ഗോകുൽ കൃഷ്ണൻ സഹോദരൻ.